ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്ത യശ്വന്ത് വര്‍മയെ പുറത്താക്കണം : ഐഎന്‍എല്‍

INL

ഔദ്യോഗിക വസതിയുടെ സ്റ്റോര്‍ റൂമില്‍ നിന്ന് പണക്കൂമ്പാരം കണ്ടെത്തിയ ദല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ ജൂഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തിരിക്കുയാണെന്നും ഇനി തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും ഐ എന്‍ എല്‍ ആവശ്യപ്പെട്ടു. വര്‍മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും സംഭവം അന്വേഷിക്കാന്‍ മൂന്നംഗ ജൂഡീഷ്യല്‍ സമിതിയെ ചുമതലപ്പെടുത്താനുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നടപടി സ്വാഗതാര്‍ഹമാണ്.

ALSO READ: എല്ലാം തകര്‍ത്ത് കളഞ്ഞില്ലേയെന്ന് അഫാനോട് പിതാവ്; വെഞ്ഞാറമൂട് കൂട്ടക്കൊല അഫാനെയും റഹിമിനെയും ഒരുമിച്ചിരുത്തി മൊഴിയെടുത്തു

പണക്കൂമ്പാരം കണ്ടെത്തിയ അഗ്‌നിശമന വിഭാഗം ചീഫ് ജസ്റ്റീസിന് ഉടന്‍ വിവരം നല്‍കിയിട്ടും സംഭവം നിഷേധിച്ചു കൊണ്ട് അഗ്‌നിശമന മേധാവി നല്‍കിയ വിശദീകരണം ജസ്റ്റീസ് വര്‍മയുടെ ഭരണ സ്വാധീനമാണ് കാണിക്കുന്നത്. ആം ആദ്മി ദില്ലി ഭരിച്ച വേളയില്‍ ഹിന്ദുത്വശക്തികള്‍ക്ക് അനുകൂലമായി നിരവധി വിധികള്‍ പുറപ്പെടുവിച്ച വര്‍മയെക്കുറിച്ച് നേരത്തേ പരാതികളുണ്ടായിരുന്നു. ജുഡീഷ്യറിക്ക് കളങ്കവും ഭാരവുമായ ഇത്തരം ജഡ്ജിമാരെ വെച്ചുപൊറുപ്പിക്കരുതെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ALSO READ: കത്തിയമർന്നത് കോടികളുടെ നോട്ടുകൂമ്പാരം; വൈറലായി ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വസതിയിലെ തീപിടിത്തത്തിന്‍റെ ദൃശ്യങ്ങൾ – വീഡിയോ

INL against Delhi HC Judge Yashwant Varma

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News