സംഘപരിവാറിന്റെ വിദ്വേഷ വിളവെടുപ്പ്; രാജ്യം നോക്കിനില്‍ക്കരുതെന്ന് ഐ എന്‍ എല്‍

രാജ്യത്തുടനീളം കൊടും വിദ്വേഷം വിതച്ച് രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്ന ഹിന്ദുത്വ ശക്തികളുടെ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഐ എന്‍ എല്‍. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

Also read- ഭോപാല്‍ ഗാന്ധി മെഡിക്കല്‍ കോളേജിലെ PG വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എച്ച്ഒഡിക്കെതിരെ സമരവുമായി വിദ്യാര്‍ത്ഥികള്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണം പൂര്‍ത്തിയാക്കാനുള്ള അത്യന്തം ഹീനമായ ആര്‍ എസ് എസ് നീക്കങ്ങളെ രാജ്യം നോക്കിനില്‍ക്കരുത്. ഈ സംഭവങ്ങളെ നിസാരമായി അവതരിപ്പിക്കാനുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമങ്ങളും പ്രതിഷേധാര്‍ഹമാണ്. മണിപ്പൂരില്‍ ക്രൈസ്ത ദേവാലയങ്ങള്‍ കത്തിച്ചാമ്പലാകുമ്പോള്‍ ഹരിയാനയില്‍ മുസ്ലിം പള്ളിയാണ് തകര്‍ക്കുന്നത്. ഇമാമിനെ നിഷ്ഠൂരം വെടിവെച്ചു കൊന്നിട്ടും ആരും നടുങ്ങാത്തത് വര്‍ഗീയ ഫാഷിസത്തോട് രാജ്യം സമരസപ്പെട്ടതുകൊണ്ട് മാത്രമാണെന്നും ഐ എന്‍ എല്‍ പറഞ്ഞു.

Also Read- ‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ കൂട്ടക്കൊല ഹിന്ദുത്വ വാദികള്‍ കുത്തിനിറച്ച വദ്വേഷം വഴി സമനില തെറ്റിയ ചേതന്‍ സിംഗ് എന്ന കോണ്‍സ്റ്റബിളിന്റെ ഭാഗത്തുനിന്നുണ്ടായ ഭീകര പ്രവൃത്തിയാണ്. ജനാധിപത്യ മാര്‍ഗത്തിലൂടെ ഇത്തരം വെല്ലുവിളികള്‍ക്കെതിരെ മതേതര ശക്തികളും വ്യക്തികളും ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ഐ എന്‍ എല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News