സ്വാതന്ത്ര്യദിനത്തിൽ ബഹുസ്വരതാ മഹോത്സവം കൊണ്ടാടും: ഐ എൻ എൽ

രാജ്യത്ത് ബഹുസ്വരത വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തില്‍ ബഹുസ്വരതാ മഹോത്സവം കൊണ്ടാടുമെന്ന്  ഐ എൻ എൽ. ബഹുസ്വരത വെല്ലുവിളികൾ നേരിടുന്നതായും നാനാത്വത്തിന്‍റെ സംസ്​കാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയാണെന്നും ഐ എൻ എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

ജില്ലാ ആസ്​ഥാനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കും. ഏകസിവിൽകോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ ആരംഭിക്കുകയാണ്. മണിപ്പൂരിലും ഹരിയാനയിലും വംശീയവും വർഗീയവുമായ ഉന്മൂലനത്തിന് സംഘപരിവാർ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തതിനോടുള്ള പ്രതികരണമായാണ് നാനാത്വത്തിന്‍റെ സംഗമങ്ങൾ ചേരുന്നതെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

ALSO READ: നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഡോക്ടറും സംഘവും ഒളിവിൽ

രാഷ്ട്രീയ–മത–സാംസ്​കാരിക വ്യക്തിതങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കും. വിവിധ ജനവിഭാഗങ്ങളുടെ കലാ–സാംസ്​കാരിക ആവിഷ്കാരങ്ങളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കഞ്ചാവ് വലിക്കാനെന്ന പേരില്‍ യുവാവിനെ വയലില്‍ കൊണ്ടുപോയി കൊലപ്പെടുത്തി, യുവതിക്ക് 30 വര്‍ഷം തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News