
കോഴിക്കോട് : വഖഫ് നിയമ ഭേദഗതി ബില്ലിനെ കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ ‘നിഷ്പക്ഷവും ക്രിയാത്മകവുമായ’ നിലപാട്’ സ്വീകരിച്ച് പിന്തുണക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ (കെ.സി.ബി.സി) ആവശ്യം തീര്‍ത്തും ബാലിശവും തള്ളിക്കളയേണ്ടതുമണെന്ന് ഐ.എന്‍.എല്‍.
ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും നേരെ വാളോങ്ങുന്ന മോദി സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകരാനുള്ള ഈ നീക്കം എത്രയും പെട്ടെന്ന് തിരുത്തേണ്ടതുണ്ട്. കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും കത്തോലിക്കാ കോണ്‍ഗ്രസുമൊക്കെ കെ.സി. ബി.സി യുടെ നിലപാട് ഏറ്റുപറയുന്നത് ഒരു ആസൂത്രിത നീക്കത്തിന്റെ ഭാഗമായേ കാണാനാവു.
രാജ്യത്തെ മുഴുവന്‍ മതേതര പാര്‍ട്ടികളും ന്യൂനപക്ഷ കൂട്ടായ്മകളും ബില്ലിനെതിരാണ്. എന്നിട്ടും, നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ മൂല്യങ്ങളുമായും ഒത്തു പോകുന്നില്ല എന്ന് വാദിക്കുന്നത് സംഘപരിവാറിന്റെ ഭാഷ്യം കടമെടുത്താണ്. 1995 ല്‍ പ്രാബല്ല്യത്തില്‍ വന്ന ആ നിയമത്തില്‍ വല്ല പോരായ്കളും ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷം മിണ്ടാതിരുന്നത്.
വഖഫ് നിയമത്തിന് സമാനമായ നിയമം കൊണ്ട് വന്ന് ക്രൈസ്തവ മത, ധര്‍മസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും സുതാര്യവും ജനക്ഷേമപരവും ആക്കണമെന്ന ചെന്നൈ ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണം കത്തോലിക്ക മതനേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. മുനമ്പം വഖഫ്‌സ്വത്തിനെതിരെ ആര്‍.എസ് എസിന്റെയും കാസ യുടെയും നേതൃത്വത്തില്‍ തുടരുന്ന സമര പ്രഹസനം വിജയത്തിലെത്തിക്കാന്‍ കടുത്ത ന്യൂനപക്ഷ വിരുദ്ധമായ നിയമനിര്‍മ്മാണത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുന്നത് മുനമ്പത്ത് കയ്യേറ്റക്കാരെയും റിസോര്‍ട്ട് മാഫിയയെയും സംരക്ഷിക്കാനുള്ള ആവേശം കൊണ്ടാവാനേ തരമുള്ളൂ.
സമരക്കാര്‍ ആവശ്യപ്പെടാതെ തന്നെ അങ്ങോട്ട് ചെന്ന് പിന്തുണ കൊടുത്ത മുസ്ലിം ലീഗ് നേതൃത്വത്തിന് ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here