സുർജിത് ഭവനിലെ പൊലീസ് നടപടി നിയമവിരുദ്ധം; ഐഎൻഎൽ

ദില്ലിയിലെ സുർജിത് ഭവനിൽ വി20 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ധൈഷണിക സദസ്സിനെ തടസ്സപ്പെടുത്തിയ കേന്ദ്രസർക്കാറിൻ്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭീരുത്വവുമാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

Also Read: ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം; വി കെ സനോജ്

പാർട്ടി ആസ്ഥാനങ്ങളിലും, ഹാളുകളിലും നിയമാനുസൃതം സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകൾക്ക് പൊലീസിൻ്റെ മുൻകൂർ അനുമതി വേണമെന്നത് രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. പ്രതിശബ്ദങ്ങളെ ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ തടസ്സപ്പെടുത്തുന്നത് കേന്ദ്രസർക്കാർ സ്ഥിര പരിപാടിയാക്കി മാറ്റിയിട്ടുണ്ട്. ഇതിൻ്റെ തുടർച്ചമാത്രമാണ് സുർജിത് ഭവനിൻ്റെ മുന്നിലും കണ്ടത്.ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും പ്രസ്ഥാവനയിൽ പറഞ്ഞു.

Also Read: വി ഡി സതീശൻ കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ്; വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News