ജാതിമതങ്ങൾക്കപ്പുറം ഏക സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം

ഏകീകൃത സിവിൽകോഡിനെതിരെ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം. ഏകസിവിൽ കോഡിന്റെ പേരിൽ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സിമ്പോസിയം അഭിപ്രായപ്പെട്ടു. അതേസമയംകോഴിക്കോട് നടന്ന ഐഎൻഎൽ സിമ്പോസിയത്തിൽ കോൺഗ്രസ് വിട്ട് നിന്നു.

also read:കൊച്ചിയിൽ വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു
ഏകികൃത സിവിൽകോഡ് ഹിന്ദുത്വ അജണ്ട എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിലാണ് ഐഎൻഎൽ സിമ്പോസിയം സംഘടിപ്പിച്ചത്. ജനങ്ങളുടെ ജീവിതഗന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാതെ ഭരണഘടനയുടെ മാർഗനിർദ്ദേശക തത്വങ്ങളിൽ പ്രതിബാധിച്ച ഏക സിവിൽകോഡിൽ മാത്രം കാണിക്കുന്നആവേശം ആപത്കരവും ഗൂഢമാണെന്ന് സിമ്പോസിയത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

also read :തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

എംപി ബിനോയ് വിശ്വം സിമ്പോസിയം ഉദ്‌ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ, സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഒഅബ്ദുറഹിമാൻ, കെ ഇഎൻ കുഞ്ഞിമുഹമ്മദ്, കാസിം ഇരിക്കൂർ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽപങ്കെടുത്തു. അതേസമയം CPIM ഘടകക്ഷി സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടാണ് സിമ്പോസിയത്തിൽ പങ്കെടുക്കാത്തതെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ പ്രവീൺ കുമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News