ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെ അകമ്പടിയോടെയല്ല; മേജർ രവിക്കെതിരെ പിണറായി വിജയൻ

pinarayi vijayan

ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെ അകമ്പടിയോടെ എത്തിയെന്നായിരുന്നു മേജർ രവിയുടെ പ്രസ്താവന. ഇതിനെതിരെയാണ് പിണറായി വിജയൻ പ്രതികരിച്ചിരിക്കുന്നത്. മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമിച്ച് ഷെയർ ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇന്നസെൻറ് അന്തിമോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങളിൽ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്.അത് പരിശോധിച്ചാൽ അടിസ്ഥാനരഹിതമായ വ്യാജ നിർമ്മിതി മനസിലാകും. മേജർ രവിയെ പോലെ ഒരാൾ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം.നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വസ്തുത വിരുദ്ധമായ പ്രചരണത്തിതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

also read:മഴ വരുന്നുണ്ടേ…. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പ്

ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളിൽ വ്യാജ വീഡിയോ നിർമ്മിച്ച് ഷെയർ ചെയ്തതായും ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ ഈ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News