വാന്‍ ഹായ് 503 അപകടം; രക്ഷപ്പെടുത്തിയ 18 പേരുമായി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക്

ബേപ്പൂര്‍ – അഴീക്കല്‍ തീരത്ത് അപകടത്തില്‍പ്പെട്ട സിംഗപ്പൂര്‍ രജിസ്‌ട്രേഷന്‍ വാന്‍ ഹായ് 503 ചരക്കുക്കപ്പിലുണ്ടായിരുന്ന പതിനെട്ടുപേരെ രക്ഷപ്പെടുത്തി ഐഎന്‍എസ് സൂറത്ത് മംഗലാപുരത്തേക്ക് തിരിച്ചു. തീ പിടിച്ച കപ്പലിലെ തീ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേസമയം കാണാതായ നാലു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ALSO READ: ലോഡ്ഷെഡ്ഡിങ് എന്താണെന്ന് അറിയാത്ത തലമുറയുണ്ട് ഇവിടെ; പിണറായി സര്‍ക്കാര്‍ മായ്‌ച്ചുകളഞ്ഞ വാക്ക്

ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. 269 മീറ്റര്‍ നീളമുള്ള സിംഗപ്പൂര്‍ രജിസ്‌ട്രേഷന്‍ കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഉണ്ടെന്നാണ്
അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ അറിയിച്ചത്.

ALSO READ: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തില്ല

ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ ബേപ്പൂരായതിനാലാണ് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇവിടെ കേരള മാരിടൈം ബോര്‍ഡിന്റെ പോര്‍ട്ടുള്ളതിനാല്‍ ഏതുതരത്തിലുള്ള ആവശ്യങ്ങള്‍ക്കുമായി ബേപ്പൂര്‍ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News