ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു; 2024ലെ രണ്ടാമത്തെ വിജയകരമായ വിക്ഷേപണം

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. 2024 ല്‍ ഐഎസ്ആര്‍ഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എല്‍വി-സി58/എക്സ്പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്. വിക്ഷേപണത്തിന് 20 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം ജിയോ സിങ്ക്രണസ് ട്രാന്‍സഫര്‍ ഓര്‍ബിറ്റില്‍ (ജിടിഒ) സ്ഥാപിക്കും. വരും ദിവസങ്ങളില്‍ ഭ്രമണ പഥം ഉയര്‍ത്തി ജിയോ സ്റ്റേഷണറി ഓര്‍ബിറ്റിലെത്തിക്കും.

ALSO READ:  കൊടും ചൂട് ; ഉയർന്ന താപനില മുന്നറിയിപ്പ്‌

ഇന്‍സാറ്റ്- 3ഡി , ഇന്‍സാറ്റ് 3ഡിആര്‍ എന്നീ ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയാണ് ഇന്‍സാറ്റ്-3ഡിഎസ്. എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ പൂര്‍ണമായ ചിലവും വഹിച്ചിരിക്കുന്നത്.വിക്ഷേപണത്തിന് തയ്യാറെടുത്ത ജിഎസ്എല്‍വി റോക്കറ്റിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവെച്ചിരുന്നു.

ALSO READ:  ഡി.ടി.പി ഓപ്പറേഷന്‍ കോഴ്‌സില്‍ പ്രവേശനം

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News