മണിപ്പൂരിൽ സുരക്ഷാ സേനയുടെ പരിശോധന; 14 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. പരിശോധനയിൽ 14 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇംഫാല്‍, തൗബാല്‍, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

also read; പ്രിയങ്കാ ഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്

അതേസമയം അസം റൈഫിൾസിനെ മണിപ്പൂരിൽ നിന്ന് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് കുക്കി എംഎല്‍എമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏ‍ഴ് ബിജെപി എംഎല്‍എമാരടക്കം 10 കുക്കി എംഎല്‍എ മാരാണ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

മെയ്തി വിഭാഗത്തിൽ നിന്നുള്ളവരടക്കം 40 എംഎല്‍എ മാർ അസം റൈഫിൾസിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കൂട്ടരും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

also read; സപ്ലൈകോ ഷോപ്പുകളിൽ എല്ലാ വസ്തുക്കളും ലഭ്യമാകും; മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News