കുവൈറ്റില്‍ ഗതാഗത വകുപ്പിന്റെ പരിശോധന; നിയമ ലംഘനം നടത്തിയ 22 പേര്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഗതാഗത വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തി ഏഴു പേര്‍ക്ക് പിഴ ചുമത്തിയതായി പൊതു ഗതാഗതവകുപ്പ് അറിയിച്ചു. പരിശാധനയില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയ ഇരുപത്തി രണ്ടു പേരെ അറസ്‌റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

നിയമം ലംഘിച്ച് വാഹനമോടിച്ച 80 കുട്ടികളെ ഒരാഴ്ചയ്ക്കുള്ളില്‍ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും, 178 മോട്ടോര്‍ ബൈക്കുകളും 34 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. റോഡുകളില്‍, സുരക്ഷ നിലനിര്‍ത്തുന്നതിനും ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി ഗതാഗതവകുപ്പ് നടത്തുന്ന ക്യാമ്പയ്‌നുകള്‍ ഫലം കണ്ടുവരുന്നതായും വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് സാധിച്ചതായും അധികൃതര്‍ പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന പരിശോധനകള്‍ തുടരുമെന്നും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel