സുഹൃത്തുക്കള്‍ പോയ വഴിയറിയണോ? എങ്കില്‍ ഇനി ഇന്‍സ്റ്റഗ്രാം സഹായിക്കും

മിക്കവരും ഇന്ന് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. നിരവധി പുതിയ അപ്ഡേറ്റുകളുമായി ഇന്‍സ്റ്റഗ്രാം ഇടക്കിടെ എത്താറുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത്.

ALSO READ ;ഇന്നത്തെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പോരാളികളുടെ ഒരു ഉജ്ജ്വല നിരയെയാണ് സ്ഥാനാര്‍ത്ഥികളായി എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്: മന്ത്രി എം ബി രാജേഷ്

ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ ഗോസ്റ്റ് മോഡിലേക്ക് പോകാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News