
മെറ്റ ഒടുവില്‍ അതിനും തയ്യാറായി കഴിഞ്ഞു. മറ്റൊന്നുമല്ല ഡിസ് ലൈക്ക് ബട്ടന്‍ ഈസ് ഓണ്‍ ദി വേ. കമന്റുകള്‍ ഡിസ് ലൈക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചറിന്റെ പരീക്ഷണം നടന്നുവരികയാണ്. അതേസമയം ഇക്കാര്യം ഔദ്യോഗികമായിട്ടുള്ള ഒരു പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
കമന്റ് വിഭാഗത്തില്‍ ലൈക്ക് ഹാര്‍ട്ട് ബട്ടണിന് സമീപത്തായി താഴേക്കുള്ള ആരോ അടയാളത്തെ കുറിച്ച് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ സംശയം ഉന്നയിച്ചിരുന്നു. റെഡ്ഢിറ്റിലെ ഡൗണ്‍വോട്ട് ബട്ടന് സമാനമാണ് ഇതെന്നാണ് നിഗമനം.
ALSO READ: സിനിമാ നിർമ്മാതാക്കളുടെ സംഘടനയിൽ ഭിന്നത രൂക്ഷം; ലിസ്റ്റിൻ സ്റ്റീഫൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും
കമന്റിന്റെ സ്വഭാവം അനുസരിച്ച് അതൃപ്തി സ്വകാര്യമായി സൂചിപ്പിക്കാന്‍ സാധിക്കുമെന്നാണ് പുതിയ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ സൈബര്‍ ബുള്ളിയിംഗിനെ മറ്റൊരു തലത്തിലെത്തിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കമന്റ് മോശമോ വിഷലിപ്തമോ പരുഷമോ ആണെങ്കില്‍ ഡിസ് ലൈക്ക് ചെയ്താല്‍ അത് കൂടുതല്‍ പേരില്‍ എത്തില്ലെന്നതാണ് പ്രത്യേകതയെന്ന് മെറ്റ വക്താവ് അറിയിച്ചിട്ടുണ്ട്.
പോസ്റ്റ് ഏതുമാവട്ടെ ഓരോ കമന്റിനും അടുത്തായി പുത്തന്‍ ബട്ടന്‍ വരികയാണ്. കമന്റ് ഇഷ്ടമല്ലെങ്കില്‍ സ്വകാര്യമായ സൂചന ഇതുവഴി നല്‍കാം. അതോടെ മികച്ച അനുഭവവും പോസ്റ്റീവ് ആയ ചര്‍ച്ചകള്‍ക്കും വേണ്ടി ഇത്തരം കമന്റുകള്‍ കമന്റ് സെക്ഷനില്‍ താഴേക്ക് നീക്കുക എന്നതും പരീക്ഷിച്ചുവരികയാണെന്നാണ് മെറ്റ പറഞ്ഞിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

