
ഇഡലിക്കും ദോശയ്ക്കും ബെസ്റ്റ് കോമ്പിനേഷനായ ഒരു ചമ്മന്തിയുടെ റെസിപ്പി പറഞ്ഞുതരാം. തിരക്കുള്ള സമയത്ത് കറിയൊന്നും വയ്ക്കാൻ സമയമില്ലെങ്കിൽ ഈ പച്ചച്ചമ്മന്തി പ്രീമിക്സ് ഉണ്ടാക്കി വെച്ചാൽ മതി. ആവശ്യാനുസരണം ഉണ്ടാക്കാം. വേനൽക്കാലത്ത് ദിവസങ്ങളോളം കേടുവരാതിരിക്കാൻ ചില ടിപ്സുകൾ ഓർത്തുവെച്ചാൽ മതി.
ആവശ്യമായ ചേരുവകൾ
മല്ലിയില
പുതിനയില
പച്ചമുളക്
ഇഞ്ചി
പൊട്ടുകടല (ചമ്മന്തിക്ക് കൊഴുപ്പ് കിട്ടാൻ)
ഉപ്പ്
ചാട്ട് മസാല (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ആദ്യം ഇലകൾ നന്നായി കഴുകി, പിന്നീട് ഇതിലെ വെള്ളം പൂർണ്ണമായി കളയുക. ഒട്ടും ഈർപ്പം ഉണ്ടാകാൻ പാടില്ല. ഇലകളും പച്ചമുളകും ഇഞ്ചിയുമെല്ലാം നന്നായി ഉണക്കിയെടുക്കണം. ശേഷം ഈ ചേരുവകൾ ഒട്ടും വെള്ളമില്ലാത്ത മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. ഒപ്പം പൊട്ടുകടല, ഉപ്പ്, ചാട്ട് മസാല എന്നിവയും ചേർക്കണം.
ALSO READ: ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് കഴിക്കാമോ? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ…
ഇങ്ങനെ തയ്യാറാക്കിയ ഈ ചമ്മന്തിപ്പൊടി വായു കടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ മാസങ്ങളോളം ഫ്രഷായിത്തന്നെ ഇരിക്കും. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. ഇതിനായി ഒരു സ്പൂൺ പൊടിയെടുത്ത് ഒരു കപ്പിലിടണം. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യാം.
ഇനി ഈ മിക്സിലേക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീര് ചേർക്കുകയാണെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലുള്ള ഫ്രഷ് പച്ചച്ചമ്മന്തി ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

