ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് വിവാഹമോചനത്തിന് പരിഗണിക്കപ്പെടും; കൊല്‍ക്കത്ത ഹൈക്കോടതി

ഭർത്താവിനെ മാതാപിതാക്കളില്‍ നിന്ന് വേർപ്പെടുത്താനുള്ള ഭാര്യയുടെ ശ്രമം വിവാഹമോചനം അനുവദിക്കുന്നതിന് കാരണമായി പരിഗണിക്കാവുന്നതാണെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. മാതാപിതാക്കളില്‍ നിന്ന് വിട്ടുനില്‍ക്കാൻ  നിര്‍ബന്ധിക്കുന്നത് മാനസിക പീഡനമായി ചൂണ്ടിക്കാട്ടി വിവാഹമോചനത്തിന് അപ്പീല്‍ നല്‍കാം എന്നാണ് കോടതി ഉത്തരവ്.

ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിച്ചതിന്റെ  അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് പരാമര്‍ശം. കുടുംബകോടതി വിധിയെ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

മാർച്ച് 31 -നാണ് ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീലില്‍ വിധി പറഞ്ഞത്. മാതാപിതാക്കളെ പരിപാലിക്കേണ്ടത് മകന്റെ കടമയെന്ന സങ്കൽപം  ഭാരതീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാണ്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിക്കുകയാണെങ്കില്‍ അതിന് കൃത്യമായ കാരണം വേണം. ഈ കേസില്‍  ഭർത്താവ് കുടുംബത്തിൽ നിന്ന് വേർപിരിയണമെന്നാണ് ഭാര്യ ആഗ്രഹിച്ചത്. ഭാര്യയ്ക്ക് വേണ്ടി മകൻ മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത് ഇന്ത്യയിൽ സാധാരണ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News