കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചര്‍ക്കെതിരായ യുഡിഎഫ് അധിക്ഷേപം; പരാതി നല്‍കി എല്‍ഡിഎഫ്

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ടീച്ചറെ അപമാനിക്കുന്ന മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മുഴക്കിയത്. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയത്.

ALSO READ:  പാറാമ്പുഴ കൂട്ടക്കൊലപാതകം; പ്രതിയുടെ വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

വടകരയില്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ ശൈലജ ടീച്ചറെ വ്യക്തിഹത്യ ചെയ്യുന്നതിനും അവഹേളിക്കുന്നതിനുമാണ് യുഡിഎഫ് തയ്യാറായത്. ലോകം ആദരിച്ച പൊതുപ്രവര്‍ത്തകയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയത്. വടകരയില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറായില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി പോസ്റ്ററുകളും, നവ മാധ്യമങ്ങളില്‍ വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന നിലയാണ് യുഡിഎഫ് വടകരയില്‍ തുടര്‍ന്നത്. ടീച്ചര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് വരുത്താന്‍ നിരവധി വീഡിയോകള്‍ വ്യാജമായി ഉണ്ടാക്കി. അതിന്റെ ഒടുവിലത്തെ നീചമായ പ്രവര്‍ത്തിയാണ് കഴിഞ്ഞദിവസം വടകരയില്‍ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്.
പൊതു സമൂഹത്തിനിടയില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയര്‍ന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ALSO READ:

എല്‍ഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സന്‍ പനോളിയാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here