ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയിലാണ് ഇരു വിഭാഗവും തമ്മില്‍ തിങ്കളാഴ്ച ഏറ്റുമുട്ടലുണ്ടായത്.

ഇന്ത്യന്‍ ആര്‍മിയുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത നേതൃത്വത്തില്‍ സുരന്‍കോട്ടിനടുത്തുള്ള സിന്ദാരാ, മൈദാന എന്നീ പ്രദേശങ്ങള്‍ വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഭീകരരും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

Also Read:ഏഷ്യാ കപ്പ് ക്രിക്കറ്റ് ഷെഡ്യൂള്‍ ഈയാഴ്ച പുറത്തിറക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News