അടൂരില്‍ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

പത്തനംതിട്ട അടൂരില്‍ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍. ആഗ്ര സ്വദേശികളായ രാഹുല്‍ സിങ്, അങ്കൂര്‍, ഓം പ്രകാശ് എന്നിവരാണ് പൊലീസ് പിടിയിലായത്.

READ ALSO:ഓട്‌സുണ്ടോ വീട്ടില്‍? രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തെങ്കില്‍ പരീക്ഷിക്കാം ഒരു കിടിലന്‍ ഐറ്റം

ഒക്‌ടോബര്‍ 18നാണ് അടൂരിലെ വസ്ത്ര വ്യാപാരശാലയില്‍ മോഷണം നടന്നത്. കെട്ടിടത്തിന്റെ റൂഫ് ഇളക്കിമാറ്റി കടയില്‍ ഇറങ്ങിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കൊല്ലത്ത് പ്രതികള്‍ താമസിച്ച ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്.

READ ALSO:നെടുമ്പാശ്ശേരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം പിടികൂടി

പ്രതികള്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും അടൂരിന് സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അജിത്തിന്റെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News