
ഭുവനേശ്വർ അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക് മീറ്റ് നാളെമുതൽ ആരംഭിക്കും. ഭുവനേശ്വറിലെ കിറ്റ് ആൻഡ് കിസ് അത്‌ലറ്റിക്‌സ് സ്‌റ്റേഡിയത്തിലാണ് മീറ്റ് നടക്കുക. കഴിഞ്‍ഞ വർഷം വരെ പുരുഷ – വനിതാ മത്സരങ്ങൾ വ്യത്യസ്ത വേദകളിലായിരുന്നു നടന്നിരുന്നത്. എന്നാൽ ഇക്കോല്ലം പുരുഷ – വനിതാ മത്സരങ്ങൾ ഒരുമിച്ചാണ് നടക്കുന്നത് എന്ന പ്രത്യേകതയും ചാമ്പ്യൻഷിപ്പിനുണ്ട്.
കഴിഞ്ഞവർഷം പുരുഷ ചാമ്പ്യൻഷിപ് ചെന്നൈയിലും വനിതാ ചാമ്പ്യൻഷിപ് ഭുവനേശ്വറിലുമായിരുന്നു നടന്നത്. 37 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 64 പേർ ഉൾപ്പെടുന്ന കാലിക്കറ്റ് സർവകലാശാലയാണ് കേരളത്തിൽ നിന്ന് ഏറ്റവും വലിയ സംഘത്തെ അത്‌ലറ്റിക് മീറ്റിന് അയച്ചിരിക്കുന്നത്.
Also Read: ചാമ്പ്യൻസ് ട്രോഫി 2025: ഇന്ത്യാ പാക് മത്സരങ്ങള്‍ ദുബായില്‍
കഴിഞ്ഞവർഷം പുരുഷവിഭാഗത്തിൽ ഒന്നാംസ്ഥാനവും വനിതാവിഭാഗത്തിൽ മൂന്നാംസ്ഥാനവും കലിക്കറ്റ് നേടിയിരുന്നു. കോട്ടയം എം ജി സർവകലാശാലയിൽ നിന്ന് 27 ആൺകുട്ടികളും 30 പെൺകുട്ടികളും അടക്കം 57 പേരടങ്ങുന്ന സംഘമാണ് മീറ്റിൽ മാറ്റുരക്കാനെത്തുന്നത്. കഴിഞ്ഞവർഷം വനിതകളിൽ നാലാം സ്ഥാനം എം ജി നേടിയിരുന്നു. 30നാണ് മീറ്റ് സമാപിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

