മാറ്റമില്ലാതെ പലിശ നിരക്ക്; റിപ്പൊ 6.5 ശതമാനമായി തുടരും

തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക്. പണ അവലോകന യോഗത്തിലാണ് തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. നാണയപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Also Read: കസ്റ്റഡി മരണങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്: മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്റുകളാണ് ആറു തവണയായി പലിശ നിരക്കു കൂട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here