വികസനം ചർച്ചചെയ്യാനാണ്‌ താൽപര്യം: എം സ്വരാജ്‌

M Swaraj

നിലമ്പൂർ: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളും വികസനവും ചർച്ചചെയ്യാൻ താൽപര്യമില്ലാത്തവർക്ക്‌ ഇങ്ങനെ പലനാടകങ്ങളും വിവാദങ്ങളുമുണ്ടാക്കുമെന്ന്‌ എൽ ഡി എഫ്‌ സ്ഥാനാർഥി എം സ്വരാജ്‌. അതിന്റെ പുറകേ പോകാൻ ഞങ്ങൾക്ക്‌ താൽപര്യമില്ല. വാഹനം പരിശോധിച്ചതിനെക്കുറിച്ച്‌ ഷാഫി പറമ്പിൽ എംപി നടത്തിയ പരമാർശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി.

Also Read: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റ്

വാഹനം പരിശോധിക്കുകയെന്നത് തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ നടപടിയുടെ ഭാഗമാണ്‌. യു ഡി എഫ്‌ നേതാക്കളുടെ വാഹനം പരിശോധിക്കേണ്ട എന്ന്‌ നിയമം ഉണ്ടാക്കുകയാണെങ്കിൽ അങ്ങനെയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ മുൻ എംപിയുടെ വാഹനമുൾപ്പെടെ കഴിഞ്ഞദിവസം പരിശോധിച്ചതായാണ്‌ അറിയുന്നത്‌. എൽ ഡി എഫ്‌ പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനം പരിശോധിക്കുന്നതിൽ ഞങ്ങൾക്ക്‌ എതിർപ്പില്ലെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. ആരുടേതും പരിശോധിക്കാമെന്നും സ്വരാജ്‌ പറഞ്ഞു.

Also Read: കമ്യൂണിസ്റ്റുകാരുടെ മുസ്ലീംവിരോധത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന തെളിവ്: മലപ്പുറത്തെ ഇഎംഎസ് പള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News