35 വോട്ടര്‍മാര്‍, രാജസ്ഥാനില്‍ കൗതുകമുണര്‍ത്തുന്ന ഒരു പോളിംഗ് ബൂത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനില്‍ കൗതുകമുള്ള ഒരു പോളിംഗ് ബൂത്തുണ്ട്. വെറും 35 വോട്ടര്‍മാര്‍ മാത്രമുള്ള ഒരു പോളിംഗ് ബൂത്ത്. ന്ത്യ-പാക് അതിര്‍ത്തി ജില്ലയായ ബാര്‍മറിലെ ഒരു ഗ്രാമമാണിത്. ബത്മര്‍ കാ പാര്‍ എന്നാണ് ഈ ഗ്രാമം എന്നറിയപ്പെടുന്നത്. 35 പേരും ഒരേ കുടുംബത്തിലുള്ളവരാണ്. 17 സ്ത്രീകളും 18 പുരുഷന്മാരും എന്നിങ്ങനെയാണ്.

Also Read: ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്

ഇവിടെയുള്ളവര്‍ 20 കിലോമീറ്റര്‍ അകലെയുള്ള പോളിങ് ബൂത്തിലെത്തിവേണം വോട്ടുചെയ്യാന്‍. പ്രായമായവരും സത്രീകളും ഉള്‍പ്പെടെ കാല്‍നടയാത്രയായോ ഒട്ടകത്തിന്റെ പുറത്തു കയറിയോ ആണ് വരേണ്ടിയിരുന്നത്. ഇതോടെ പുരുഷന്മാര്‍ മാത്രമായി വോട്ട് ചെയ്യാന്‍ വരുന്നത്. എന്നാല്‍ ഇത്തവണ ഗ്രാമത്തില്‍ പോളിങ് ബൂത്ത് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനമെത്തി. ഇതോടെ ഗ്രാമത്തിലുള്ളവര്‍ അതിയായ സന്തോഷത്തിലായി.

Also Read: പാലോട് രവി ചതിച്ചോ? തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മിസോറാം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News