
സിപിഐ എം സംസ്ഥാന സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ചീഫ് എഡിറ്ററായ സ്ഥാപന മേധാവി..
സിപിഐ എം സംസ്ഥാന സമ്മേളനത്തില്‍ ഉള്‍പ്പെടെ രണ്ട് ജേര്‍ണലിസ്റ്റുകള്‍ നടത്തി വരുന്ന പരസ്പര യുദ്ധവും തമ്മിലടിയും ചാനലിന്റെ റേറ്റിങ്ങ് കുറച്ചു എന്നാണ് സ്ഥാപന മേധാവിയുടെ വിലയിരുത്തല്‍. രണ്ട് ജേര്‍ണലിസ്റ്റുകളുടെ തമ്മിലടിയെ തുടര്‍ന്ന് ചാനലില്‍ ഇന്റേണല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നു എന്ന സ്ഥാപന മേധാവിയുടെ അറിയിപ്പ് ശബ്ദരേഖയായി പുറത്ത് വന്നു.
കൊല്ലത്ത് നടന്ന സിപിഐ എം സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിങ്ങിനിടെ മുതിര്‍ന്ന രണ്ട് ജേണലിസ്റ്റുകള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്‌നങ്ങള്‍ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിച്ചു. ഇക്കാര്യത്തില്‍ ഇരുവരും വിശദീകരണം നല്‍കണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെടുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പണ്ടത്തേത് പോലുള്ള പരിഗണനയുടെ കടയെല്ലാം അടയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. രണ്ട് ജേര്‍ണലിസ്റ്റുകളെ ഒന്നിച്ച് സമ്മേളന റിപ്പോര്‍ട്ടിങ്ങിന് വിട്ടപ്പോള്‍ പരസ്പരമുള്ള ഈഗോ കാരണം പല വാര്‍ത്തകളും മുങ്ങിപ്പോയി എന്നും ആക്ഷേപം അദ്ദേഹം ഉന്നയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here