കെ സി പക്ഷത്തെ ത‍ഴഞ്ഞ് വി ഡി സതീശൻ വിഭാഗം; ഭരണമാറ്റത്തിന് പിന്നാലെ എൻജിഒ അസോസിയേഷനിൽ തർക്കം

n g o association of kerala

ഭരണമാറ്റത്തിനു പിന്നാലെ എൻ ജി ഒ അസോസിയേഷനിൽ തർക്കം. നേതൃത്വം പിടിക്കാൻ
വി ഡി വിഭാഗത്തിന്റെ വെട്ടിനിരത്തൽ. കെ സി വിഭാഗം നേതാക്കളെ തഴഞ്ഞതിന് പിന്നാലെ പ്രതിഷേധവുമായി ചവറ ജയകുമാർ വിഭാഗം രംഗത്തെത്തി. കെ സി വിഭാഗത്തെ തഴഞ്ഞ് സംഘടനാ സമ്മേളനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പിന്നാലെ സമ്മേളനങ്ങൾ നിർത്തിവയ്ക്കാൻ കെ പി സി സി ജനറൽ സെക്രട്ടറിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി ഡി സതീശൻ്റെ വിഭാഗം ഇക്കാര്യത്തോട് വഴങ്ങിയില്ല. ജംബോ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു.

ALSO READ: ട്രെയിൻ തടഞ്ഞു,വാഹനങ്ങൾ കത്തിച്ച് യൂത്ത് കോൺഗ്രസുകാർ; സോണിയ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി ചോദ്യം ചെയ്തപ്പോൾ സംഭവിച്ചത്

ചവറ ജയകുമാറിനെ വീണ്ടും ഭാരവാഹിയാക്കണമെന്നുള്ള ഒത്തുതീർപ്പ് നടപ്പാക്കിയില്ല. അതേസമയം, സംസ്ഥാന സമ്മേളനവുമായി മറുവിഭാഗം മുന്നോട്ടാണ്. എ എം ജാഫർ ഖാനും എ പി സുനിൽകുമാറുമാണ് നിലവിലെ ഭാരവാഹികൾ.

ALSO READ: തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേർക്ക് ഗുരുതര പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News