അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: ലഹരി വിരുദ്ധ സൈക്കിൾ റാലിയുമായി പൊലീസ്

operation-d-hunt

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളുമായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കം കുറിച്ചു. വടകരയിൽ നിന്നാരംഭിച്ച് 26-ന് താമരശ്ശേരിയിൽ റാലി സമാപിക്കും. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു റാലി ഫ്ലാഗ് ഓഫ് ചെയ്തു.

21 പേരടങ്ങിയ സൈക്കിൾ റാലി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 26-ന് താമരശ്ശേരിയിൽ റാലി സമാപിക്കും. വടകരയിൽ നിന്ന് തുടക്കം കുറിച്ച റാലി ജില്ലാ പൊലീസ് മേധാവി കെ.ഇ. ബൈജു ഫ്ലാഗ് ഓഫ് ചെയ്തു.

Also read: വനിതാ പോലീസുകാരെ വിളിച്ച് അശ്ലീലം പറയുന്നത് പതിവ്; ജോസ് ഒടുവിൽ കുടുങ്ങി

ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്ന സൂംബ നൃത്തത്തിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റസ് പൊലീസും അണിനിരന്നു. റൂറൽ പൊലീസിൻ്റെ ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി ഒപ്പു ശേഖരണം, സ്കൂളുകൾ കേന്ദ്രീകരിച്ച് ‘ലഹരി ഒരു സാമൂഹികവിപത്ത്’ എന്ന വിഷയത്തിൽ ഉപന്യാസമത്സരം, എസ്‌പിസി നേതൃത്വത്തിൽ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസ്, സ്കൂളുകളിലും അസംബ്ലി സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത് ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News