
ഇന്‍ര്‍നാഷണൽ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ബാനു മുസ്താഖിന്റെ ഹാര്‍ട് ലാമ്പ്. കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ് ബാനു മുസ്താഖ്. 1990ൽ എഴുതാന്‍ തുടങ്ങിയ ഹാര്‍ട്ട് ലാമ്പ് 33 വര്‍ഷങ്ങൾക്കുശേഷമാണ് പൂര്‍ത്തിയായത്. വടക്കേ ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെയും ദളിത് സ്ത്രീകളുടെയും ജീവിതത്തിന്റെ പ്രതിഫലനമാണ് ബാനു മുസ്താഖ് തന്റെ പുസ്തകത്തിലൂടെ കാണിക്കുകയാണ്. ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.
സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദിലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവാകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻസെൻസോ ലാട്രോനികോയുടെ ‘പെർഫെക്‌ഷൻ’, ആന്ന സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റു പുസ്തകങ്ങൾ.
Also Read: ഗസ്സയിൽ വെടി നിർത്തൽ നടപ്പാക്കാനുള്ള നീക്കം: ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ
ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തെയാണ് ബാനു മുഷ്താഖ് 12 കഥകളിലായി പകർത്തിയിരിക്കുന്നത്. “കന്നഡ സാഹിത്യത്തിന് ഒരു സുപ്രധാന നിമിഷമാണ്” ഇതെന്ന് ബാനു മുഷ്താഖ് ചുരുക്കപട്ടികയിൽ ഇടംപിടിച്ചതിനു പിന്നാലെ പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

