
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് നാളെ തുടക്കം. രാവിലെ 9.30ന് എകെജി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി കെ.ആര്‍. മീര, മന്ത്രി വി. ശിവന്‍കുട്ടി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങിയവര്‍ പങ്കെടുക്കും.
പഠന കോണ്‍ഗ്രസിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നാല് സിമ്പോസിയങ്ങളും 44 അനുബന്ധ സെഷനുകളും നടക്കും. കേരളത്തിന്റെ വികസന മാതൃക, ശാസ്ത്ര-സാങ്കേതിക നയം, മതേതര സംസ്‌കാരം, പതിനാറാം ധനകാര്യ കമ്മീഷൻ അവാർഡ് തുടങ്ങിയ വിഷയങ്ങള്‍ വിവിധ സിമ്പോസിയങ്ങളിൽ ചര്‍ച്ചചെയ്യും.
നാളെ രാവിലെ 11 മണിക്ക് എകെജി. പഠനഗവേഷണ കേന്ദ്രം നാലാം നിലയിലെ ഹാളില്‍ കേരളത്തിന്റെ വികസനാനുഭവങ്ങളുടെ അന്താരാഷ്ട്ര പ്രാധാന്യം എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. ഡോ. കെ.എൻ ഹരിലാൽ, ഡോ.വി.കെ.രാമചന്ദ്രന്‍, ഡോ. ഴാങ് ഡ്രീസ്, ഡോ. ബാര്‍ബാറാ ഹാരിസ്-വൈറ്റ്, പി. സായിനാഥ്, ഡോ. ജോണ്‍ ഹാരിസ്, ഡോ. സഞ്ജയ് റെഡ്ഡി, ഡോ. മിഷേല്‍ വില്യംസ്, ഡോ. ഒലേ ടോണ്‍ക്വിസ്റ്റ്, ഡോ. പാട്രിക് ഹെല്ലര്‍, മന്ത്രി വീണാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും.
16ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സിമ്പോസിയത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഡോ. സി.പി. ചന്ദ്രശേഖര്‍, ഡോ. സുരജിത്ത് ദാസ്, ഡോ. ലേഖാ ചക്രബര്‍ത്തി, ഡോ എൽ. അനിതാ കുമാരി, ഡോ. കെ.ജെ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11 മണിക്ക് എകെജി ഹാളില്‍ മതനിരപേക്ഷ പുരോഗമന സംസ്‌കാരം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സിമ്പോസിയത്തില്‍ ഡോ. എം.വി.നാരായണന്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ.എം. ഷീബ, ഡോ. ടി.എസ്. ശ്യാം കുമാര്‍, ഡോ. എം.എ. സിദ്ധിഖ്, ഡോ. കെ.എന്‍. ഗണേശ് തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 11. 30 മണിക്ക് ഹസൻ മരയ്ക്കാർ ഹാളില്‍ സംഘടിപ്പിക്കുന്ന സിമ്പോസിയത്തില്‍ കേരള ശാസ്ത്ര സാങ്കേതിക നയം എന്ന വിഷയത്തില്‍ ഡോ. എ. സാബു അബ്ദുള്‍ ഹമീദ്, ഡോ. സാബു തോമസ, ഡോ. കാനാ എം. സുരേശന്‍, ഡോ. എ. ബിജുകുമാര്‍, ഡോ. അജിത്ത് പരമേശ്വരന്‍, ഡോ. എം.എസ്. രാജശ്രീ തുടങ്ങിയവര്‍ സംസാരിക്കും.
പഠന കോണ്‍ഗ്രസിലെ അനുബന്ധ ചര്‍ച്ചകളില്‍ നവകേരള നിര്‍മ്മിതി, വികസന വെല്ലുവിളികള്‍, നയരൂപീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. പഠന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം 22-ാം തീയതി പകല്‍ രണ്ട് മണിക്ക് എകെജി ഹാളില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


