വിസകൾ റദ്ദാക്കി ട്രംപ് ഭരണകൂടം; പ്രതിസന്ധിയിലായി അന്താരാഷ്ട്ര വിദ്യാർഥികൾ

US Visa Revoke

അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസകൾ റദ്ദാക്കി ട്രംപ് ഭരണകൂടം. പെട്ടന്നുള്ള ഭരണകൂട നടപടിയിൽ വലഞ്ഞ് വിദ്യാർഥികൾ. ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റി (CUNY), ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി (SUNY), NYU, കൊളംബിയ യൂണിവേഴ്സിറ്റി, ഫോർഡാം യൂണിവേഴ്സിറ്റി തുടങ്ങിയ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ വിസ അറിയിപ്പില്ലാതെയാണ് ഭരണകൂടം റദ്ദാക്കിയത്. ന്യൂയോർക്കിൽ മാത്രം കുറഞ്ഞത് 50 വിദ്യാർഥികളെ ഈ നടപടി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളെയോ സ്ഥാപനങ്ങളെയോ നേരിട്ട് അറിയിക്കാതെയാണ് ഫെഡറൽ ഇമിഗ്രേഷൻ അധികാരികൾ വിസകൾ റദ്ദാക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്റ്റുഡന്റ് എക്സ്ചേഞ്ച് ആൻഡ് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) ലെ രേഖകൾ പുതുക്കിയാണ് വിസകൾ റദ്ദാക്കുന്നത്.

Also Read: ടെക്സസിലെ 118 വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ വിസയാണ് റദ്ദാക്കപ്പെടുന്നത്, കൂടാതെ ട്രാഫിക് നിയമലംഘനങ്ങൾ പോലുള്ള ചെറിയ കാരണങ്ങൾക്കും വിശദീകരണമില്ലാതെയും വിസകൾ റദ്ദാക്കിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ പറയുന്നു.

Also Read: പഠനത്തിനായി ഓരോ ആ‍ഴ്ചയും 3,200 കി മീ വിമാന യാത്ര; പറക്കുന്നത് രണ്ട് രാജ്യങ്ങള്‍ക്കിടയില്‍, മാസ്സാണ് ഈ വിദ്യാര്‍ഥിനി

രാജ്യത്തുടനീളമുള്ള 120 ലധികം സർവകലാശാലകളിൽ സമാനമായ രീതിയിൽ വിദ്യാർഥികളുടെ വിസ മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഭരണകൂട നടപടികൾ എസ് അക്കാദമിക് സമൂഹത്തിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾക്കും ഈ നടപടികൾ കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News