
മാർച്ച് 8- അന്താരാഷ്ട്ര വനിതാ ദിനം
മകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച രേഖയെന്ന അമ്മയുടെ കഥയാണിത്. ജന്മനാ ഭിന്നശേഷിക്കാരിയായ മകളുടെ ജീവിതത്തിന് നിറം പകരുന്നത് രേഖയാണ്. മകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഒരമ്മയുടെ രേഖാചിത്രം.
ലഹരി, മനുഷ്യ ബന്ധങ്ങളെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ക്കിടയില്‍ സമൂഹത്തോട് സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഷയിൽ സംവദിക്കുന്ന അമ്മയും മകളും. അതാണ് തിരുവനന്തപുരം പനത്തുറ സ്വദേശി രേഖയും മകള്‍ സന്ധ്യയും. ജന്മനാ ഭിന്നശേഷിക്കാരിയാണ് മണക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സന്ധ്യ. അമ്മയെന്നാല്‍ സന്ധ്യയ്ക്ക് എല്ലാമാണ്. പഠനത്തിലും ചിത്രകലയിലുമെല്ലാം സഹായി അമ്മ തന്നെ.
മോട്ടോര്‍ വാഹന ക്ഷേമനിധി ബോര്‍ഡില്‍ ദിവസ വേതന ജോലിക്കാരിയാണ് രേഖ.
താണ്ടിയ ജീവിത യാഥാര്‍ഥ്യങ്ങളും സങ്കടക്കടലുകളും സന്ധ്യയ്ക്ക് മുന്നില്‍ രേഖ മറക്കും. മകളെ കുറിച്ച് പറയുമ്പോള്‍ രേഖയ്ക്ക് വാക്കുകള്‍ മതിയാകാതെ വരും. സന്ധ്യക്ക് ഒപ്പം രേഖ എപ്പോഴും ഒരു കൂട്ടുകാരിയെ പോലെ കൂടെ ഉണ്ട്. വിഷമങ്ങള്‍ അറിയിക്കാതെ മകളുടെ സ്വപ്നത്തിന് കൂട്ടിരിക്കുകയാണ് ഈ അമ്മ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here