
ഇന്ത്യയിലെ യുവത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിൽക്ഷാമം. അതിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ് മുംബൈയിലെ ഒരു കമ്പനിയിലേക്ക് ലഭിച്ച ഇന്റേൺഷിപ്പ് അപേക്ഷകളുടെ എണ്ണം. ഒരു ചായ കുടിക്കാനുള്ള പൈസ മാത്രമാണ് ഒരു മാസം സ്റ്റൈഫൻഡായി നൽകുന്നതെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് 1,900 ത്തിലധികം അപേക്ഷകൾ.
ബാക്കെന്‍ഡ് ഡെവലപ്പര്‍ ഇന്റേണ്‍ എന്ന പോസ്റ്റിലേക്ക് 10 രൂപ സ്‌റ്റൈപ്പന്‍ഡിലാണ് ഫാല്‍ക്കണ്‍ ലാബ്സ് എന്ന മുംബൈയിലെ സ്ഥാപനം അപേക്ഷ ക്ഷണിച്ചത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യതാ മാനദണ്ഡം. അതുമാത്രമല്ല അപേക്ഷയിൽ നിശ്ചിത ജോലി സമയമില്ല എന്ന വ്യവസ്ഥയുമുണ്ട്. എന്നിട്ടുമാണ് ജോലിക്കായി ഇത്രയധികം അപേക്ഷകൾ ലഭിച്ചിരിക്കുന്നത്.
ജോലിയുടെ ലിസ്റ്റിങ്ങിന്റെ സ്ക്രീൻ ഷോട്ട് X ൽ ഒരു ഉപയോക്താവ് പങ്കുവെയ്ക്കുകയുണ്ടായി. ”ഇന്റേണ്‍ഷിപ്പ് അവസരം’ എന്ന അടിക്കുറുപ്പോടെ പങ്കുവെച്ച പോസ്റ്റിന് നിരവധി കമന്റുകളാണ് എത്തുന്നത്. ഇത്രയധികം അപേക്ഷകൾ ജോലിക്ക് ലഭിച്ചതിലുള്ള അത്ഭുതവും ആളുകൾ പങ്കുവെയ്ക്കുന്നുണ്ട്. ഗൂഗിള്‍ പേ ക്യാഷ് ബാക്കിനെക്കാള്‍ മികച്ചത്. കിട്ടുന്ന പത്തു രൂപ സൂക്ഷിച്ച് ചെലവാക്കാം എന്നൊക്കെയാണ് പോസ്റ്റിന് വന്ന അടിക്കുറുപ്പുകൾ.
INTERNSHIP OPPORTUNITY pic.twitter.com/DyuZGBuqen
— Aditya Jha (@adxtya_jha) May 19, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here