ദില്ലി മദ്യനയ അഴിമതിക്കേസ്: കവിതയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിതയുടെ ഇന്നത്തെ ഇ.ഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇഡി ആസ്ഥാനത്ത് വച്ച് 10 മണിക്കൂറാണ് കവിതയെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് കവിതയെ ഇ ഡി ചോദ്യം ചെയുന്നത്.

കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇഡിയുടെ ആരോപണം. കവിതയുടെ ബിനാമി എന്ന് ആരോപിക്കുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെയും ഓഡിറ്റര്‍ ബൂച്ചിബാബുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News