ഹ്യൂമര്‍ സെന്‍സ് അസാധ്യം; അദ്ദേഹത്തിന്റെ പിന്തുണയായിരുന്നു എന്റെ ബലം: ബേസിലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടി അനിഷ്മ അനില്‍കുമാര്‍

മലയാള സിനിമയിലെ പുതുമുഖ നടിമാരില്‍ മലയാളികളുടെ പ്രിയ താരമാണ് നടി അനിഷ്മ അനില്‍കുമാര്‍. ഇപ്പോള്‍ തന്റെ തമിഴ് ഇന്റഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചും നടന്‍ ബേസിലിനൊപ്പം മരണമാസില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും തുറന്ന് പറയുകയാണ് നടി.ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ബേസിലേട്ടന്റെ സിനിമകളുടെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ് ഞാന്‍. അതുകൊണ്ട് തന്നെ മരണമാസില്‍ ബേസിലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ശരിക്കും ഫാന്‍ ഗേള്‍ മൊമന്റായിരുന്നു.ബേസിലേട്ടന്‍ സന്ദര്‍ഭത്തിന് അനുസരിച്ച് നൈസര്‍ഗികമായി തമാശ പറയുന്ന ഒരാളാണ്. മരണമാസില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചത് എന്റെ കോ ആക്ടര്‍ ബേസിലേട്ടന്‍ ആയതുകൊണ്ടാണ്. ചേട്ടന്‍ എപ്പോഴും ഷോട്ട് നന്നാക്കുന്നതിനായി ഓരോ നിര്‍ദേശങ്ങള്‍ തരുമായിരുന്നു. അഭിനയിക്കുമ്പോള്‍ ചേട്ടന്‍ തരുന്ന പിന്തുണ നമുക്ക് വല്ലാത്തൊരു ആത്മധൈര്യമാണ്. ചേട്ടന്‍ സെറ്റിലെത്തിയാല്‍ അപ്പോള്‍ സെറ്റ് മുഴവന്‍ ഒരു പോസിറ്റീവ് വൈബാണ്.അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അനിഷ്മ പറഞ്ഞു.

Also read- ആ കഥാപാത്രം ഞാനേ അല്ല, ആ സിനിമക്ക് വേണ്ടി എന്റെ വ്യക്തിത്വം മാറ്റിവച്ചു’: കല്യാണി പ്രിയദര്‍ശന്‍

തന്റെ തമിഴ് ഇന്‍ഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും അനിഷ്‌ക മനസ് തുറന്നു. പുതിയ ഒരു ഇന്‍ഡസ്ട്രിയിലേക്കു മാറുന്നതിന്റെ ചെറിയ പേടിയുണ്ടായിരുന്നു.ആദ്യ ദിനം തന്നെ എനിക്ക് വിക്രം പ്രഭുവുമായി ആയിരുന്നു സീന്‍ ഉണ്ടായിരുന്നത്. സീനിനു മുമ്പായി ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.എന്നാല്‍ അദ്ദേഹം എന്നെ വളരെ നന്നായി സഹായിച്ചു.എന്റെ സിനിമകളെ കുറിച്ച് ചോദിക്കുകയും മലയാള സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കുകയും ചെയ്തു.

തിരുവനന്തപുരകാരിയായ അനുഷ്‌ക ഇപ്പോള്‍ സിനിമ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News