‘ജാഥയിലെ ജനക്കൂട്ടം വോട്ടായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, ജനങ്ങള്‍ ആഗ്രഹിക്കുന്നത് വികസനമാണ്’: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

interview with mv govindan master

എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയ്ക്ക് വന്‍ ജനകീയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഓരോ കേന്ദ്രങ്ങളിലും സംഘാടകരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വലിയ ജനപങ്കാളിത്തമാണുള്ളതെന്നും കൈരളി ന്യൂസിനോടുള്ള അഭിമുഖത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതുവരെ 53 കേന്ദ്രങ്ങൾ പിന്നിട്ടു കഴിഞ്ഞു, ഇനി ഏഴ് കേന്ദ്രങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. നാളത്തോടുകൂടി ജാഥ തരൂരിൽ സമാപിക്കും. കാലാവസ്ഥ കണക്കിലെടുക്കാതെയാണ് ജനങ്ങൾ ജാഥയെ വരവേല്‍ക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്‍റ് മൂന്നാം തവണയും അധികാരത്തിൽ വരണമെന്ന കൃത്യമായ തീരുമാനം ജനങ്ങൾക്കുണ്ടെന്ന് ഈ ജാഥയിലൂടെ വ്യക്തമാകുന്നുണ്ട്. ഈ വലിയ ജനക്കൂട്ടം വോട്ടായി മാറുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റ് മുതൽ ഇടതുപക്ഷ മുന്നണികൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ കേരളം.

കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങൾ ഇനിയും ശക്തമായി മുന്നോട്ട് പോകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ഗവൺമെന്‍റിനെതിരെ യാതൊരുവിധ ഭരണവിരുദ്ധ വികാരവും എവിടെയും പ്രകടമല്ലെന്നും എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മറ്റ് രണ്ട് ജാഥകളിലും സമാനമായ ജനകീയ ആവേശം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News