കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധം; കണ്ണൂരിൽ ഐഎൻടിയുസി നേതാവ് സിപിഐ എമ്മിൽ ചേർന്നു

കോൺഗ്രസ്സ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഐഎൻടിയുസി നേതാവ് സിപിഐ എമ്മിൽ ചേർന്നു.

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ വിനോദ് പുഞ്ചക്കരയാണ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് സി പി ഐ എമ്മിൽ ചേർന്നത്.

ALSO READ: റെക്കോർഡുകൾക്കിടയിൽ ഒന്നുകൂടി ഇതാ; ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന ആദ്യ ജില്ലാ ആശുപത്രിയായി എറണാകുളം ജനറൽ ആശുപത്രി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്സ് നേതാക്കൾ ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദികളല്ല എന്നും അവരുമായി സഹകരിച്ച് പ്രവർത്തിക്കും എന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് കോൺഗ്രസിനകത്ത് തന്നെ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കണ്ണൂരിലെ കോൺഗ്രസ്സ് നേതാവായ വിനോദ് പുഞ്ചക്കരയുടെ രാജി.

ALSO READ : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മനസ് തകർന്ന കുഞ്ഞുങ്ങൾക്ക് കൈത്താങ്ങ്; സംസ്ഥാനത്ത് നടപ്പിലാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി യുണിസെഫിന്റെ അഭിനന്ദനം

English summary : INTUC leader in Kannur joined the CPI(M) in protest against the Congress-Jamaat-e-Islami alliance.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News