
എസ്.യു.സി.ഐ ആശാസമരത്തെ തള്ളിപ്പറഞ്ഞതിൽ ആർ ചന്ദ്രശേഖരന് താക്കീതുമായി കെപിസിസി നേതൃത്വം. കോൺഗ്രസ് അനൂകൂലിച്ച സമരത്തെ തള്ളിപ്പറഞ്ഞ നിലപാട് തിരുത്തണം എന്നാണ് ആവശ്യം. എസ് യു സി ഐ സമരം അനാവശ്യം എന്നായിരുന്നു ആർ ചന്ദ്രശേഖരന്റെ നിലപാട്. കെപിസിസി നേതൃത്വവും കെ സി വേണുഗോപാലും ആർ ചന്ദ്രശേഖരനെ തള്ളിയിരുന്നു.
ALSO READ: ദില്ലി പൊള്ളുന്നു; രാജ്യതലസ്ഥാനത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം ഡിസിസി ആർ ചന്ദ്രശേഖരനെതിരെ കെപിസിസിക്ക് പരാതിയും നൽകിയിരുന്നു. കെപിസിസി തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ അട്ടിമറിക്കുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി വരുന്ന ആള്‍ക്ക് ഒരോ വാര്‍ഡില്‍ നിന്നും പരമാവധി 50,000 രൂപ വീതം പിരിച്ചുനല്‍കണമെന്നും പിരിക്കുന്ന പണം മണ്ഡലം പ്രസിഡന്റിന്റേയും വാര്‍ഡ് പ്രസിഡന്റിന്റേയും ജോയിന്റ് അക്കൗണ്ടില്‍ ഇടണമെന്നും സമയമാകുമ്പോള്‍ അത് ഉപയോഗിക്കാമെന്നുമാണ് കെ പി സി സി സര്‍ക്കുലറിലെ അറിയിപ്പ്. എന്നാല്‍, പാര്‍ട്ടിക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് നിയന്ത്രണമില്ലാത്ത പിരിവുമായി ഐ എന്‍ ടി യു സിയുടെ സംസ്ഥാന കമ്മിറ്റി 14 ജില്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ജില്ലാ കമ്മിറ്റികള്‍ കോടിക്കണക്കിന് രൂപയുടെ കൂപ്പണടിച്ച് മണ്ഡലം കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഒരോ ജില്ലാ കമ്മിറ്റിയും ഏറ്റവും കുറഞ്ഞത് 15 ലക്ഷം രൂപ വെച്ച് സംസ്ഥാന കമ്മിറ്റിയിയെ ഏല്‍പിക്കണം എന്നാണ് അറിയിപ്പ്. ഇത് അറിഞ്ഞിട്ടും പലരും മിണ്ടാതെയിരിക്കുകയാണെന്ന് ഡി സി സി കുറ്റപ്പെടുത്തി. ശനിയാഴ്ച ചേര്‍ന്ന തിരുവനന്തപുരം ഡി സി സിയുടെ കോര്‍ കമ്മിറ്റിയില്‍ ഈ വിഷയം ശക്തമായി നേതാക്കള്‍ ഉന്നയിക്കുകയും ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമാകുകയും ചെയ്തു.
ഐ എന്‍ ടി യു സി പണം മുഴുവന്‍ പിടുങ്ങുന്ന സാഹചര്യമുണ്ടായാല്‍ തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ തോല്‍ക്കും. ഐ എന്‍ ടി യു സിയുടെ പിരിവ് നിര്‍ത്തിവെപ്പിക്കുവാന്‍ കെ പി സി സി പ്രസിഡന്റിനോട് ആവശ്യപ്പെടാന്‍ ഡി സി സി പ്രസിഡന്റ് പാലോട് രവിയേയും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജന. സെക്രട്ടറി കെ പി ശ്രീകുമാറിനേയും കോര്‍ കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here