‘പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് കോൺഗ്രസിൻ്റെ മുൻ ചരിത്രം’; വി ഡി സതീശന് പരോക്ഷ പിന്തുണയുമായി ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ

INTUC State President R Chandrasekharan Extends Indirect Support To V D Satheesan

വി ഡി സതീശന് പരോക്ഷ പിന്തുണയുമായി ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. കെ കരുണാകരൻ മുതൽ ഇങ്ങോട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് രീതി എന്നും ടീം യുഡിഎഫ് എന്ന രീതിയിൽ വി ഡി സതീശൻ പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു. മിഷൻ 25 പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നയിച്ചതും വി ഡി സതീശൻ ആണ്. പുതുയുഗ യാത്രയിൽ കണ്ടത് യു ഡി എഫ് അധികാരത്തിൽ വരണം എന്നത് ആണ്. ശക്തമായ മുന്നേറ്റമാണ് പുതുയുഗ യാത്രയിൽ ഉണ്ടായത്.

ALSO READ: ‘കെ സി എന്ന വിഴുപ്പിനെ ചുമക്കേണ്ട ബാധ്യത ലീഗിനില്ല, അനിൽകുമാർ ഇനി നിയമസഭ കാണില്ല’; വണ്ടൂരിൽ എ.പി. അനിൽകുമാറിനെതിരെ പോസ്റ്റർ പ്രതിഷേധം

മുഖ്യമന്ത്രി ചർച്ചയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യപരമായ അഭിപ്രായം രേഖപ്പെടുത്തുന്നതിൽ തെറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം എം എൽ എമാരുടെ പരസ്യ പ്രതികരണത്തിന് എതിരെയും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയ ശേഷം പുറത്ത് അഭിപ്രായം പറയുന്നത് ശരിയല്ല. എം എൽ എ മാരുടെ അഭിപ്രായം രേഖപ്പെടുത്തിയ വിവരങ്ങൾ പുറത്ത് വന്നത് നിരീക്ഷകർ ശ്രദ്ധിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ തനിക്ക് നിരാശ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News