
എസ്‌യുസിഐ സമരത്തില്‍ വെട്ടിലായി കെപിസിസി. ഐഎന്‍ടിയുസി നിലപാട് തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം. ഐഎന്‍ടിസിയെ അനുനയിപ്പിക്കാനാണ് കെപിസിസിയുടെ നീക്കം. കെപിസിസി നേതൃത്വവും ഐഎന്‍ടിയുസിയുമായി ചര്‍ച്ച നടത്തി.
സഹകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ഐഎന്‍ടിയുസി നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാകും കെപിസിസി അറിയിച്ചു. തല്‍ക്കാലം വിവാദം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഐഎന്‍ടിയുസി നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാകും എന്നും ഐഎന്‍ടിയുസിയെ പ്രകോപിപ്പിക്കരുതെന്നും നേതാക്കള്‍ക്ക് താക്കീത് നല്‍കി.
ഐഎന്‍ടിയുസി നിലപാട് സര്‍ക്കാര്‍ വാദം ശരിവയ്ക്കുന്നത്. ഇത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും കെപിസിസി അറിയിച്ചു. അതേസമയം സ്വന്തം സമരവുമായി മുന്നോട്ടു പോകുമെന്ന് ഐഎന്‍ടിയുസി മറുപടി നല്‍കി.
ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നിലപാട്. ഇക്കാര്യത്തില്‍ സിഐടിയുവിന് ഒപ്പമാണ് ഐഎന്‍ടിയുസിയും. എന്നാല്‍ കേരളത്തില്‍ എസ് യു സി ഐയെ മുന്‍നിര്‍ത്തി ബിജെപി നടത്തുന്ന കുപ്രചാരണത്തിനൊപ്പമാണ് വിഡി സതീശനും പ്രതിപക്ഷവും. സമരക്കാര്‍ യഥാര്‍ഥത്തില്‍ ആശമാരെ വഞ്ചിക്കുകയാണെന്നതാണ് വസ്തുത. ഇത് പരസ്യമായി ഐഎന്‍ടിസി തുറന്നടിച്ചു.
ഐഎന്‍ടിയുസി നിലപാട് കടുപ്പിച്ചതോടെ എസ് യു സി ഐക്ക് ഒപ്പം ഇറങ്ങി തിരിച്ച കേരളത്തിലെ കോണ്‍ഗ്രസ് വെട്ടിലായി. അതുകാണ്ടുതന്നെ ഐഎന്‍ടിയുസിയെ അനുനയിപ്പിക്കാനാണ് കെപിസിസിയുടെ നീക്കം. സഹകരിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഐഎന്‍ടിയുസിയോട് കെപിസിസി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഐഎന്‍ടിയുസി നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും അതിനാല്‍ തല്‍ക്കാലം വിവാദം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ഐഎന്‍ടിയുസി നിലപാട് സര്‍ക്കാര്‍ വാദം ശരിവയ്ക്കുന്നതാണ്. ഇത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും കെപിസിസി അറിയിച്ചൂവെന്നാണ് വിവരം. എന്നാല്‍ ഐഎന്‍ടിയുസി തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങള്‍ തനതു സമരവുമായി മുന്നോട്ടു പോകുമെന്ന് ഐഎന്‍ടിയുസി നേതാക്കള്‍ മറുപടി നല്‍കി. അതേസമയം ഐഎന്‍ടിയുസിയെ പ്രകോപിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കെപിസിസി താക്കീത് നല്‍കിയെന്നാണ് സൂചന.
തൊഴിലാളി സംഘടനകളുമായി കൂടിയാലോചനയില്ലാതെ എസ്‌യുസിഐ നടത്തുന്ന സമരത്തെ പിന്തുണയ്ക്കാനാകില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ നേരത്തെ പറഞ്ഞിരുന്നു. അതിനെ ജനകീയ മുന്നേറ്റമെന്ന് പറയാനാകില്ല. ഉയർത്തുന്നത് തെറ്റായ മുദ്രാവാക്യമാണെന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here