പാർലമെന്റ് സുരക്ഷാ വീഴ്ച; മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അറസ്റ്റിലായ അഞ്ചുപേരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം സംഭവത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

Also Read; സംഘികളുടെ എ ടീമായി കോൺഗ്രസ് മാറി; വിമർശനവുമായി സോഷ്യൽ മീഡിയ

പാർലമെൻറിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും മുഖ്യസൂത്രധാരനെ ഇതുവരെ പിടികൂടാൻ ആയിട്ടില്ല. അധ്യാപകനായ ലളിത് ഝായാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് പോലീസ് പറയുന്നു. ഇയാൾ രാജസ്ഥാനിൽ ഉണ്ടെന്ന സൂചനയാണ് പോലീസ് ഇപ്പോൾ നൽകുന്നത്. രാജ്യ വ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. പാർലമെന്റിന് പുറത്ത് സ്‌മോക്ക് ഷെൽ പ്രയോഗിക്കുമ്പോൾ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം വഴി ലൈവ് കൊടുത്തത് ലളിത് ഝാ ആയിരുന്നു.

Also Read; രാജ്യസഭയില്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം; ഡെറിക് ഒബ്രിയാന് സസ്‌പെൻഷൻ

അതേസമയം അറസ്റ്റിലായ അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. അഞ്ചുപേർക്കും താമസ സൗകര്യം ഒരുക്കിയ ഗുരു ഗ്രാമിലെ വിശാൽ ശർമ എന്നയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിശാൽ ശർമയുടെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതികൾക്ക് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്നാണ് ദില്ലി ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നത്. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ് ആണ് സുരക്ഷാ വീഴ്ച അന്വേഷിക്കുന്നത്. യുഎപിഎ, അതിക്രമിച്ച് കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപാഹ്വാനം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News