മാരായമുട്ടം സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

മാരായമുട്ടം സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം. മകളുടെ വിവാഹ ആവശ്യത്തിന് പണം നൽകുന്നില്ലെന്ന് പരാതിക്കാർ പറയുന്നു. 13 ലക്ഷം നിക്ഷേപിച്ച നിക്ഷേപകൻ ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാരായമുട്ടം സഹകരണ ബാങ്കിന് മുന്നിലാണ് ദമ്പതികൾ പ്രതിഷേധിക്കുന്നത്. ഒരു വർഷമായി ചിട്ടി തുക നൽകുന്നില്ലെന്നാണ് പരാതി.

Also read: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച അങ്കമാലി ബൈപ്പാസ് സ്ഥലമേറ്റെടുക്കല്‍ ഘട്ടത്തില്‍: നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി

മാരായമുട്ടം സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. കോൺഗ്രസ് നിയന്ത്രണത്തിൽ ഉള്ളതാണ് മാരായമുട്ടം ബാങ്ക്. കോൺഗ്രസ് ഡിസിസി നേതാവ് എംഎസ് അനിലിന്റെ മകളാണ് ബാങ്ക് പ്രസിഡന്റ്. മുൻപ് എം എസ് അനിൽ ആയിരുന്നു ബാങ്കിന്റെ പ്രസിഡന്റ്. കർഷക കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് കൂടിയാണ് എം എസ് അനിൽ. ബാങ്കിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Also read: തദ്ദേശസ്ഥാപനങ്ങളിൽ ഡിജിറ്റൽ നവീകരണം കൂടുതൽ കാര്യക്ഷമമാക്കും : മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News