നിക്ഷേപകർക്ക് ഇന്ന് കനത്ത തിരിച്ചടി! ഓഹരി വിപണിയിൽ വൻ ഇടിവ്

തുടക്കത്തിലേ നേട്ടങ്ങളെ തുടർന്നുണ്ടായ ഐടി ഓഹരികളിലെ വിൽപ്പന സമ്മർദ്ദം മൂലം നഷ്ടത്തിൽ അവസാനിച്ച് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് സൂചിക 479 പോയിന്റ് നഷ്ടത്തോടെ 76,009.70 പോയിന്റിലും നിഫ്റ്റി സൂചിക 118 പോയിന്റ് ഇടിഞ്ഞ് 23,913.70 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ വൻസ്രാവുകളായ അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ട്രെന്റ് ലിമിറ്റഡ്, ഭാരതി എയർടെൽ തുടങ്ങിയവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്. മിഡ്ക്യാപ് സൂചിക 332 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക് സൂചിക 201 പോയിന്റ് ഇടിഞ്ഞു.

Also Read: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാന നിമിഷം; മുൻ താരം ലോകകപ്പിൽ ബൂട്ട് അണിയും

കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ നാലാം പാദ ഫലങ്ങൾ നിരാശപ്പെടുത്തിയതിനെ തുടർന്ന് 7 ശതമാനം ഇടിഞ്ഞു. റെയിൽ വികാസ് നിഗം ത്രൈമാസ ലാഭത്തിൽ 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ 5 ശതമാനം നഷ്ടത്തിൽ അവസാനിച്ചു. ഹിന്ദുസ്ഥാൻ സിങ്ക് ഓഹരിയിലെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News