ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു

ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ഭൂപേന്ദ്ര സിംഗ് ബജ്വയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്. ഗുസ്തി ഫെഡറേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നടപടിക്രമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് നിര്‍ദേശിച്ചിരുന്നു. സഞ്ജയ് സിംഗ് പ്രസിഡന്റായ തെരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയ തുടര്‍ന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ ഈ നടപടി.

Also Read : എം.ഫില്‍ കോഴ്സുകളുടെ അംഗീകാരം റദ്ദാക്കിയതായി യുജിസി

തുടര്‍ന്നാണ് ഭൂപേന്ദ്ര സിംഗ് ബജ്വയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നത്. ബജവക്ക് പുറമെ, മഞ്ജുഷ കന്‍വാര്‍, എംഎം സോമ്യ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി, മത്സരങ്ങളുടെ സംഘാടനം, അത്ലറ്റ് സെലക്ഷന്‍, അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കല്‍, മറ്റ് അനുബന്ധ ഉത്തരവാദിത്തങ്ങള്‍ ഈ കമ്മിറ്റി കൈകാര്യം ചെയ്യും.

ഗുസ്തി താരങ്ങള്‍ തുടരുന്ന വ്യാപക പ്രതിഷേധം കാരണമാണ് അഡോക്ക് കമ്മിറ്റി ഉടനടി രൂപീകരിക്കാന്‍ കേന്ദ്ര കായിക മന്ത്രലയം തീരുമാനിച്ചത്. കൂടുതല്‍ കായികതാരങ്ങള്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട് . രാഹുല്‍ ഗാന്ധി ഹരിയാനയിലെത്തി ബജരംഗ് പുനിയയുമായി കൂടികാഴ്ചയും നടത്തിയിരുന്നു. പുതിയ അഡ് ഹോക്ക് കമ്മിറ്റിയോട് പ്രതിഷേധിക്കുന്ന താരങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here