
കാട്ടാക്കടയിലെ നെയ്യാർ ഡാം ബിയർ പാർലറിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ നടപടിയെടുത്ത് പൊലീസ്. മെയ് 3ന് വൈകിട്ടോടെ കെടിഡിസിയുടെ കീഴിലുള്ള ബിയർ പാർലറിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെയാണ് കേസെടുത്തത്.
കണ്ടാൽ അറിയാവുന്ന പത്തോളം പേരാണ് സംഘർഷം ഉണ്ടാക്കിയത്.മദ്യപിക്കാൻ എത്തിയ സംഘം ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. പരസ്പരമുള്ള പോരിനിടയിൽ സംഘം ബിയർ പാർലറിലെ സാധനസാമഗ്രികളും നശിപ്പിച്ചു. ഏകദേശം 21,000 രൂപയുടെ നാശനഷ്ടം ആണ് ബിയർ പാർലറിൽ സംഘം ഉണ്ടാക്കിയത്. സംഘർഷത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

