
ഐഫോൺ സാംസങ് എസ് 25 പോലുള്ള ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ആമസോൺ പ്രൈം ഡേ സെയിലിൽ വമ്പൻ ഓഫറുകളുണ്ട്. ജൂലൈ 12 മുതൽ ജൂലൈ 14 വരെയാണ് ആമസോൺ പ്രൈം ഡേ സെയിൽ നടക്കുക. പ്രൈം അംഗങ്ങൾക്ക് എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഓഫറുകളും ഈ സെയിലിൽ ലഭ്യമാകും. കൂടാതെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്‌ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഇഎംഐ ഓപ്ഷനുകൾ ഉൾപ്പെടെ വിവിധ ഓഫറുകൾ ലഭ്യമാണ്.
12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള വൺപ്ലസ് 13എസ് ഇപ്പോൾ 54,990 രൂപയ്ക്ക് ആമസോൺ പ്രൈം ഡേ സെയിലിൽ ലഭ്യമാണ്. 57,999 രൂപയാണ് ഫോണിന്റെ യഥാർഥ വില. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് വൺപ്ലസ് 13 എസിലുള്ളത്. ആപ്പിളിന്റെ ഐഫോൺ 15 നിന്റെ 128 ജിബി വേരിയന്റിന് 69,900 രൂപയാണ് വില. സെയിലിൽ ഈ ഫോൺ 60,200 രൂപയ്ക്ക് ലഭിക്കും. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ സവിശേഷത. കൂടാതെ റിയൽ ടൈം അലേർട്ടുകൾക്കും ആക്റ്റിവിറ്റി ട്രാക്കിംഗിനുമായി ഡൈനാമിക് ഐലൻഡും ഐഫോണിലുണ്ട്.
സാംസങ്ങിന്റെ ഗാലക്‌സി എസ്25 അൾട്രാ 5ജി 1,29,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന്റെ യഥാർഥ വില 1,41,999 രൂപയാണ്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുള്ള ഈ ഫോണിന്റെ ടൈറ്റാനിയം ഫ്രെയിം ഒട്ടനവധി സവിശേഷതകളിൽ ഒന്നാണ്. ആമസോൺ പ്രൈം ഡേ സെയിലിൽ ലാപ്പ്ടോപ്പുകൾ കൂടാതെ സ്മാർട്ട് വാച്ച്, ലാപ്പ്ടോപ്പുകൾ, ഹെഡ്സെറ്റുകൾ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

