
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാർ ടെക്ക് ഭീമനായ ആപ്പിളിന് നോട്ടീസ് അയച്ചു.
ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ ഉണ്ടായ പെര്‍ഫോമന്‍സ് പ്രശ്‌നത്തെ പറ്റി ഉപയോക്താക്കളുടെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ആപ്പിളിനോട് വിശദീകരണം ആവശ്യപ്പെട്ടതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഇംഗ്ലീഷിൽ ചാറ്റ് ചെയ്യാൻ പേടിയാണോ? ഇനി ഇൻസ്റ്റഗ്രാം സഹായിക്കും
ഐഫോണുകളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര ഉപഭോക്തൃ ഹെല്‍പ്‌ലൈനില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നാകാൻ ആപ്പിളിന് സാധിച്ചിരുന്നു. കൂടാതെ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ട ഫെസ്റ്റിവല്‍ കാലത്ത് ആപ്പിള്‍ 9-10 ശതമാനത്തിന്‍റെ മാര്‍ക്കറ്റ് ഷെയര്‍ സ്വന്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് അപ്ഡേഷനിലൂടെ ഐഫോൺ പ്രശ്നത്തിലാകുകയും കമ്പനി തിരിച്ചടി നേരിടുകയും ചെയ്യുന്നത്. 2024ല്‍ രണ്ടുവട്ടം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗിക്കുന്നവര്‍ക്ക് വളരെ അപകടം പിടിച്ച സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമാകും എന്ന് കാണിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also Read: ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്‍റർ ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ്
ഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേര്‍ഷനുകളില്‍ പ്രശ്‌നമുണ്ടെന്ന് അന്നത്തെ ജാഗ്രതാ നിര്‍ദേശത്തിൽ പറഞ്ഞിരുന്നു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

