ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിര്‍മാണം തുടങ്ങിയത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ ഉത്പാദനം വർധിപ്പിക്കാനും തീരുമാനമുണ്ട്.

also read:‘എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്’; ‘വിവാദങ്ങൾ സിനിമക്ക് ഗുണകരമായി’; ധ്യാന്‍ ശ്രീനിവാസന്‍

ഐഫോണ്‍ നിര്‍മാണം വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ 6 മുതല്‍ ഒന്‍പത് മാസം വരെ സമയം എടുത്തിരുന്നു.എന്നാൽ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. മാര്‍ച്ച് അവസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ ഐഫോണ്‍ ഉത്പാദനത്തിന്റെ 7 ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്.

ഇറക്കുമതി ചെയ്യുന്ന നിര്‍മാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോണ്‍ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ച് മാത്രമേ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മാണം ഏത് നിലയിലെത്തുമെന്ന തീരുമാനമാകൂ. സെപ്റ്റംബര്‍ 12ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോണ്‍ 15 ല്‍ മൂന്ന് വര്‍ഷത്തിന് ശേഷം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യാമറയില്‍ ഉള്‍പ്പെടെ വലിയ മാറ്റം വരുമെന്നും പ്രോ മോഡലുകളില്‍ പരിഷ്കരിച്ച 3-നാനോമീറ്റര്‍ എ16 പ്രോസസറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

also read:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

അതുപോലെ രാജ്യത്തെ മറ്റ് രണ്ട് ഐഫോണ്‍ വിതരണ കമ്പനികളും ഐഫോണ്‍ 15ന്റെ അസംബ്ലിങ് ഉടന്‍ ആരംഭിക്കും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജ്യത്ത് ആപ്പിള്‍ തങ്ങളുടെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News