ജോലിസ്ഥലത്ത് ഐഫോൺ കൊണ്ടുവരാൻ പാടില്ല; നിർ​ദേശവുമായി ചൈനീസ് കമ്പനികൾ

ജോലിസ്ഥലത്ത് ജീവനക്കാർ ഐഫോൺ കൊണ്ടുവരാൻ പാടില്ലെന്ന് നിർ​ദേശവുമായി ചൈനീസ് കമ്പനികൾ. അതേസമയം ജോലി സമയത്ത് പ്രാദേശിക ബ്രാൻഡുകൾ നിർമ്മിച്ച ഫോണുകൾ ഉപയോ​ഗിക്കണമെന്ന് നിർദേശത്തിൽ പറയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് കുറക്കാനാണ് ഈ തീരുമാനം.

ALSO READ: ഇത് നിങ്ങൾ അറിണം, ഈ എഴുത്ത് അതിന് വേണ്ടി; പത്ത് രൂപയുടെ സഹായം പത്തു പേർക്ക് കൊടുക്കുന്നവരുടെ നാട്ടിൽ മമ്മൂട്ടി മാതൃക

എട്ട് ചൈനീസ് പ്രവിശ്യകളിലുടനീളമുള്ള നിരവധി ഫോൺ കമ്പനികളും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളുമാണ് ഈ നീക്കവുമായി എത്തിയിരിക്കുന്നത്. സെജിയാങ്, ഗ്വാങ്‌ഡോങ്, ജിയാങ്‌സു, അൻഹുയി, ഷാൻസി, ഷാൻ‌ഡോങ്, ലിയോണിങ് എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സെൻട്രൽ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയുള്ള കമ്പനികളുമാണ് പ്രാദേശിക ബ്രാൻഡുകൾ നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹ്വാവേ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ALSO READ: സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണോ മുംബൈയിലേക്ക് മാറിയത്; മറുപടി നൽകി ജ്യോതിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News