
ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. പകല്‍ 3.30 നാണ് മത്സരം. സി എസ് കെ എട്ടാം സ്ഥാനത്തും ഡി സി രണ്ടാം സ്ഥാനത്തുമാണ് പോയിന്റ് പട്ടികയിൽ.
ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് മറ്റൊരു മത്സരം. രാജസ്ഥാന്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. വൈകിട്ട് 7.30 നാണ് മത്സരം.
Read Also: ജർമൻ ഫുട്ബോളർ മാറ്റ്സ് ഹമ്മൽസ് വിരമിക്കൽ പ്രഖ്യാപിച്ചു
രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥിരം നായകനായി സഞ്ജു സാംസണ്‍ ഇന്ന് തിരികെയെത്തുമെന്നാണ് റിപ്പോർട്ട്. റിയാന്‍ പരാഗ് ആണ് ഇതുവരെ ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് രാജസ്ഥാന് നേടാനായത്. വിരലിനേറ്റ പരുക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളില്‍, ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി മാത്രമാണ് സഞ്ജു കളിച്ചത്. ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായാകും സഞ്ജു തിരിച്ചെത്തുക. രാജസ്ഥാന് വിജയം അനിവാര്യമാണെങ്കിലും പഞ്ചാബ് കിങ്‌സ് ഗംഭീര ഫോമിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here