
ഐപിഎൽ ക്രിക്കറ്റിൽ ഹാട്രിക്കുമായി ചെന്നൈയെ ചഹൽ പിടിച്ചുകെട്ടിയപ്പോൾ അവസാനിച്ചത് തലയുടേയും ടീമിന്റെയും പ്ലേ ഓഫ് സാധ്യതകൾ. ഈ സീസണിലെ ആദ്യ ഹാട്രിക്കാണ് പഞ്ചാബിനായി ചഹൽ സ്വന്തമാക്കിയത്. പ്രബ്സിമ്രന്റെയും ശ്രേയസിന്റെയും മികച്ച ഇന്നിങ്സുകൾ കൂടിയായപ്പോൾ വിജയത്തിലേക്ക് പഞ്ചാബ് അനായസം ചുവടുവെച്ചു.
സാം കറന്റെ (47 പന്തിൽ 88) വെടിക്കെട്ട് ബാറ്റിങ്ങിലാണ് ചെന്നൈ മെച്ചപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 19.2 ഓവറിൽ 190 റൺസാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം മറികടന്നു. 4 സിക്സും 5 ഫോറും സഹിതം 41 പന്തിൽ നിന്ന് 72 റൺസാണ് പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ നേടിയത്.
4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് യുസ്‌വേന്ദ്ര ചഹാൽ നേടിയത്. അവസാന ഓവറിലാണ് ചഹൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. പത്തു കളികളിൽ നിന്നായി ആറ്‍ വിജയവും മൂന്ന് തോൽവിയുമായി 13 പോയിന്റുകളോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. പത്ത് കളികളിൽ എട്ടിലും പരാജയപ്പെട്ട ചെന്നൈയാണ് പോയിന്റ്‍ ടേബിളിലെ അവസാനസ്ഥാനക്കാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here