ചാമ്പ്യന്മാർക്ക് തുടക്കത്തിലേ തിരിച്ചടി; മഴയും വില്ലനാകുമോ കൊൽക്കത്തക്ക്

KKR vs RCB

ക‍ഴിഞ്ഞ ഐ പി എല്ലിലെ ചാമ്പ്യന്മാരായ കൊൽക്കത്തക്ക് ഈ സീസൺ തിരിച്ചടികളോടെയായിരിക്കും ആരംഭിക്കുക. നാളെയാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ പി എല്ലിന് കൊടിയേറുന്നത്. കെകെആര്‍, ആര്‍സിബി പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐ പി എൽ ആവേശം ആരംഭിക്കുക. കൊൽക്കത്തയിലാണ് മത്സരം നടക്കുന്നത്.

ഇപ്പോൾ ആരാധകരെ നിരാശരാക്കുന്ന വാർത്തകളാണ് പുറത്തെത്തുന്നത്. വൈകീട്ട് 7.30നാണ് മത്സരം എന്നാൽ കൊല്‍ക്കത്തയില്‍ 22-ാം തീയതി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഉദ്ഘാടന മത്സരം മഴ കൊണ്ടുപോകാനുള്ള സാധ്യത കൂടുതലാണ്. അതി ശക്തമായ മഴയാണ് പെയ്യുന്നതെങ്കിൽ ഒരു പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിക്കേണ്ടി വരും അങ്ങനെയാണെങ്കിൽ തുടക്കത്തില്ഡ തന്നെ ഇരു ടീമുകൾക്കും പോയിന്റ് പങ്കിടേണ്ടി വരും.

Also Read: ഫുട്ബോള്‍ മൈതാനങ്ങളില്‍ ചോര വീ‍ഴ്ത്തിയ മത്സരങ്ങള്‍

കൊൽക്കത്തെയുടെ ഇത്തവണത്തെ മറ്റൊരു ഹോം മത്സരവും മാറ്റി വെച്ചിട്ടുണ്ട്. ഏപ്രിൽ ആറിന് തീരുമാനിച്ചിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരം ആണ് മാറ്റിവെച്ചിരുന്നത്. രാമ നവമിയോട് അനുബന്ധിച്ച് മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാനാവില്ലാ എന്ന കാരണത്താലാണ് കെ കെ ആറിന്റെ ഹോം മത്സരം മാറ്റിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News