സാധ്യതകൾ അസ്തമിച്ച് സണ്‍റൈസേഴ്‌സ്; പ്ലേ ഓഫിനോടടുത്ത് ടൈറ്റൻസ്

GT VS SRH

ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 38 റൺസിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി ​ഗുജറാത്ത് ടൈറ്റൻസ്. 225 എന്ന ഗുജറാത്തിന്റെ കൂറ്റൻ സ്കോർ പിന്തുടർന്നെത്താൻ ആവാതെ 20 ഓവറിൽ 6 ‍വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്ത് ഹൈദരാബാദിന്‍റെ സൂര്യൻ അസ്തമിച്ചു. ജയത്തോടെ ഗുജറാത്ത് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനം പിടിച്ചു. ടോസ് നേടിയ സൺറൈസേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എതിരാളികൾ പന്ത് കയ്യിലെടുക്കാൻ തീരുമാനിച്ചതോടെ, ബാറ്റേന്തിയ ടൈറ്റൻസ് സ്വന്തം മൈതാനത്ത് ആറാടുകയായിരുന്നു. ഓപ്പണർമാരായി 23 പന്തിൽ ഒമ്പത് ഫോറുകൾ ഉൾപ്പെടെ 48 റൺസെടുത്ത സായി സുദർശനും, 38 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 76 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് ഗുജറാത്തിന് മികച്ച തുടക്കം നൽകിയത്.

ALSO READ; ലേലം, കോച്ച്, റിറ്റെൻഷൻ, കൂടെ ക്യാപ്റ്റൻ്റെ പരുക്കും; രാജസ്ഥാന് ഈ വര്‍ഷം പിഴച്ചത് ഇങ്ങനെയൊക്കെ

പിന്നീടെത്തിയ ജോസ് ബട്ലറും ആഞ്ഞടിച്ചതോടെ സ്കോർബോർഡ് അതിവേഗം ചലിച്ചു. 37 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും അടക്കം 64 റൺസ് ബട്ലർ അടിച്ചെടുത്തു. ഒരു സിക്സർ അടക്കം വാഷിങ്ടൺ സുന്ദർ 21 റൺസും സംഭാവന ചെയ്തു. സൺറൈസേഴ്സിനായി ജയ്ദേവ് ഉനത്കട്ട് മൂന്ന് വിക്കറ്റുകൾ എടുത്തു.

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ ഹൈദരാബാദിനായി 41 പന്തിൽ നാല് ഫോറും ആറ് സിക്സറും അടക്കം 74 റൺസ് നേടി. എന്നാൽ അഭിഷേകിന്റെ ആക്രമണ സ്വഭാവം കൂടെയെത്തിയവർക്ക് പുറത്തെടുക്കാനായില്ല. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് ഷമിയും ഗുജറാത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീതമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News